ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രിയുടെ ഇടപെടൽ കാര്യക്ഷമമാക്കണമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ജലോസ് പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഉള്ള താത്കാലിക ഇടപെടൽ അല്ല വേണ്ടതെന്നും നിരന്തരമായി ആരോഗ്യ മന്ത്രിയുടെ ശ്രദ്ധ വേണമെന്നും ചികിത്സാ പിഴവ് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്, അവർക്ക് നീതി ലഭിക്കണമെന്നും ആഞ്ജലോസ് പറഞ്ഞു. പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വരണം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രമായി ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. പരാതിപ്പെട്ടികൾ ആവശ്യമാണ്. ആശുപത്രിയിലെ ഒഴിവുകൾ നികത്തണം. ചികിത്സാ പിഴവ് ആവർത്തിക്കരുതെന്നും നടപടി വേണമെന്നും ആഞ്ജലോസ് ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി
