2021 മാര്‍ച്ച് 21 നാണ് പതിമൂന്ന് വയസുപ്രായമായ മകൾ വൈഗയെ മദ്യം നല്കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ സനുമോഹൻ പുഴയിലെറിഞ്ഞു കൊന്നത്. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയതിനാൽ അച്ഛൻ സനുമോഹന് കോടതി ജീവപര്യന്തരം ശിക്ഷ വിധിച്ചു. കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, ലഹരി നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റ് അഞ്ച് വകുപ്പുകളിൽ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു.
വൈഗ കൊലക്കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി
