റെക്കോഡുകള്‍ തകര്‍ത്ത് മുന്നറുകയാണ് ഏറ്റവും പഴക്കമേറിയതും ജനപ്രിയവുമായ ‘കൗണ്ടര്‍-സ്ട്രൈക്ക്’. ഗെയിം ഇപ്പോള്‍ 1,824,989 കളിക്കാരുമായി എക്കാലത്തെയും ഉയര്‍ന്ന കളിക്കാരുടെ എണ്ണത്തിലെത്തി. സിഎസ്ടു പുറത്തിറങ്ങിയതിനു ശേഷം ഗെയിം പെട്ടെന്നുതന്നെ ജനപ്രിയമായി. കൗണ്ടര്‍-സ്ട്രൈക്ക് ഗ്ലോബല്‍ ഒഫന്‍സീവിന്റെ റെക്കോഡ് തകര്‍ക്കുകയും ചെയ്തു. 2023ല്‍ ഗെയിം സിഎസ്ടുവിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനു മുമ്പ് 1,818,773 കളിക്കാരിലെത്തി. എന്നാല്‍ അതിനു ശേഷം ഗെയിം 1.7 ദശലക്ഷമോ 1.8 ദശലക്ഷമോ കളിക്കാരിലെത്തിയ നിരവധി സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. കൗണ്ടര്‍-സ്ട്രൈക്ക് ഏറ്റവും ജനപ്രിയമായ ഇ-സ്പോര്‍ട്സ് ടൈറ്റിലുകളില്‍ ഒന്നായി തുടരുന്നതിനാല്‍, സ്റ്റീം കളിക്കാരുടെ എണ്ണത്തില്‍ മാത്രമല്ല ഗെയിമിന്റെ ജനപ്രീതി അവസാനിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി മേജറുകള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ടൂര്‍ണമെന്റുകള്‍ ഈ ഗെയിമില്‍ നടക്കുന്നുണ്ട്. കളിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ബോട്ട് സഹായിക്കുന്നുവെന്ന വാദവും നിലവിലുണ്ട്.
കളിക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് ‘കൗണ്ടര്‍-സ്ട്രൈക്ക്’
