സംസ്ഥാനത്ത് പുതിയ ഉയരം കുറിച്ച് സ്വര്‍ണവില. സ്വര്‍ണവില ആദ്യമായി 66,000 തൊട്ടു. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോഡിട്ടത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 8250 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ച കുറിച്ച 65,840 രൂപയെന്ന റെക്കോഡ് മറികടന്നു. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 6,780 രൂപയായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 90 ലക്ഷം രൂപ കിടന്നിട്ടുണ്ട്. ജനുവരി 22നാണ് പവന് വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. വെള്ളി വില ഇന്ന് ഒരു രൂപ വര്‍ധിച്ച് 111 രൂപയായി. വെള്ളി വിലയും റെക്കോഡിലാണ്. അന്താരാഷ്ട്ര സ്വര്‍ണ വില ആദ്യമായി 3013 ഡോളര്‍ കടന്നതാണ് കേരളത്തിലും വില വര്‍ധനയ്ക്ക് ഇടയാക്കിയത്. രൂപയുടെ വിനിമയ നിരക്ക് 86.77 ആയി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ ഗാസയ്ക്ക് മേല്‍ ആക്രമണം നടത്തിയതാണ് അന്താരാഷ്ട്ര സ്വര്‍ണവില ഉയര്‍ത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിവിട്ട വ്യാപാര യുദ്ധ ഭീഷണിയും ആശങ്കയായി നില്ക്കുന്നു.
സ്വര്‍ണവില ആദ്യമായി 66,000 തൊട്ടു
