താൻ എപ്പോഴും പലസ്തീനൊപ്പമാണെന്നും ഇസ്രയേലിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. തന്റെ പ്രസംഗം ചിലർ വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അന്നത്തെ പ്രസംഗം പൂർണമായും യൂട്യൂബിൽ ഉണ്ട്. സംശയം ഉള്ളവർക്ക് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ ദുരന്തമാണിത് . 45 ദിവസം കൊണ്ടാണ് ഇത്രയും അധികം ആളുകൾ മരിച്ചത്. എന്തൊക്കെ ആണ് ഗാസയിൽ നടക്കുന്നതെന്ന് പൂർണമായും അറിയില്ല. മാധ്യമ പ്രവർത്തകർക്ക് പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. സംഘർഷം സമാധാനത്തോടെ അവസാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ എപ്പോഴും പലസ്തീനൊപ്പമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ
