പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫ്രഞ്ച് സാമ്രാജ്യം ഭരിച്ച നെപ്പോളിയന് ബോണപാര്‍ട്ട് യുദ്ധം നയിച്ചിരുന്നപ്പോള്‍ ധരിച്ചിരുന്ന തൊപ്പി ലേലം ചെയ്യുന്നു. ഒരു വശത്തേക്കു മടക്കിവയ്ക്കാവുന്ന തൊപ്പിയാണിത്. 120 ബൈകോര്‍ണ്‍ തൊപ്പികളാണ് നെപ്പോളിയന് ഉണ്ടായിരുന്നത്. ഇതില്‍ ശേഷിക്കുന്ന 20 തൊപ്പികളില്‍ പലതും സ്വകാര്യ ശേഖരങ്ങളിലാണുള്ളത്. കഴിഞ്ഞ വര്‍ഷം മരിച്ച ഒരു വ്യവസായിയുടെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന തൊപ്പിയാണ് ഇപ്പോള്‍ ലേലത്തിനു വയ്ക്കുന്നത്. നെപ്പോളിയന് തൊപ്പി തന്റെ തോളിന് സമാന്തരമായാണു ധരിച്ചിരുന്നത്. സൈനിക ഉദ്യോഗസ്ഥര്‍ തോളിന് ലംബമായിട്ടാണ് തൊപ്പി ധരിക്കാറുള്ളത്. ചക്രവര്‍ത്തിയെ പെട്ടെന്നു തിരിച്ചറിയാനാണ് തൊപ്പി ഇങ്ങനെ ഡിസൈന്‍ ചെയ്തത്. ഈ തൊപ്പിക്കു പ്രതീക്ഷിക്കുന്ന വില എത്രയാണെന്നു കേട്ടാല്‍ ഞെട്ടും. ആറു ലക്ഷം യൂറോയ്ക്കും എട്ടു ലക്ഷം യൂറോയ്ക്കും ഇടയിലുള്ള തുക ലഭിക്കുമെന്നാണ് ലേലക്കാരായ ബികോര്‍ണ്‍ ബ്ലാക്ക് ബീവര്‍ അറിയിച്ചത്. അതായത് ഏഴു കോടി രൂപ. 1815- ല്‍ വാട്ടര്‍ലൂവിലെ തോല്‍വിക്കുശേഷം നെപ്പോളിയന്റെ വാഹനത്തില്‍നിന്ന് കൊള്ളയടിക്കപ്പെട്ട ഒരു വെള്ളിത്തളിക, റേസറുകള്‍, വെള്ളി ടൂത്ത് ബ്രഷ്, കത്രിക എന്നിവും അദ്ദേഹത്തിന്റെ തടി വാനിറ്റി കേയ്സും ലേലത്തില്‍ വില്‍ക്കുന്നുണ്ട്.
നെപ്പോളിയന്റെ തൊപ്പി
