പാനൂർ ബോംബ് സ്ഫോടനക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് എംഎം ഹസ്സൻ കത്ത് നൽകി. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബോംബ് നിർമ്മിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുണ്ടെന്നും, മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും പ്രതികളെ പിന്തുണക്കുന്നു. ബോംബ് നിർമ്മാണം ഭീകര പ്രവർത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞതുപോലെ ചെറിയ കാര്യമല്ല, വടകരയില്‍ ഷാഫിയുടെ വിജയത്തെ സിപിഎം പേടിക്കുന്നുവെന്നും എം എം ഹസ്സന് പറഞ്ഞു. വീട്ടിനടുത്തുള്ള ഒരാൾ മരിച്ചാൽ അനുശോചിക്കാൻ പോകില്ലെയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. എന്നാൽ ക്ലിഫ് ഹൗസിൽ നിന്നും 16 കിലോമീറ്റർ അപ്പുറമുള്ള സിദ്ധാർത്ഥന്റെ വീട്ടിൽ എന്തുകൊണ്ട് മുഖ്യമന്ത്രി പോയില്ല എന്നും അദ്ദേഹം ചോദിച്ചു.
പാനൂർ ബോംബ് സ്ഫോടനക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
