വയനാട് പൂക്കോട് വെറ്ററിനറി സര്‍വകാലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‍യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന്‍റെ ബാരിക്കേഡ് മറികടക്കാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ മാര്‍ച്ച് സംഘര്‍ഷത്തിലേക്കെത്തി. പൊലീസ് കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്ന് തവണ ജലപീരങ്കി പ്രയോഗിക്കുകയും, പ്രതിഷേധക്കാരുടെ നേരെ ലാത്തി വീശുകയും ചെയ്തു. പൊലീസും കെഎസ്‍യു പ്രവര്‍ത്തകരും പരസ്പരം കടുത്ത വാക്കേറ്റവും കയ്യേറ്റവും ഉണ്ടായി.
കെഎസ്‍യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
