കണ്ണൂർ മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജിൽ റാഗിംഗ് നടന്നു എന്ന്പരാതി. ജൂനിയർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർഥികൾ മർദിച്ചതായിട്ടാണ് പരാതി. വിദ്യാർത്ഥികളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തുടർന്ന്കോളേജ് അധികൃതർ നടപടി സ്വീകരിച്ചു. ആറ് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് ശേഷം തുടർ നടപടി ഉണ്ടാകുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. പരാതി കോളേജ് അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്.
കണ്ണൂർ മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജിൽ റാഗിംഗ് നടന്നു എന്ന്പരാതി
