കായംകുളം നഗരസഭയിൽ കഴിഞ്ഞദിവസം ബഡ്ജറ്റിനോട് അനുബന്ധിച്ച് വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും വയറിളക്കവും പിടിപെട്ടതിനെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തെ തുടർന്ന് നഗരസഭയിൽ പകുതിയിലധികം ജീവനക്കാരും അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
കായംകുളം നഗരസഭയിൽ കഴിഞ്ഞദിവസം വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി
