സിഎംആർഎൽ ഹൈക്കോടതിയിലേക്ക്. എസ്എഫ്ഐഒ റിപ്പോര്ട്ടിന്മേല് തുടര്‍ നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി. സിഎംആര്‍എലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാണമെടുത്താതെന്നാണ് ഹര്‍ജിയിലെ വാദം. കഴിഞ്ഞദിവസം എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചിരുന്നു. ഇനി എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കേണ്ട നടപടികളിലേക്കാണ് പോകേണ്ടത്. ഫയലിൽ സ്വീകരിച്ച നടപടി ചോദ്യം ചെയ്തുകൊണ്ടാണ് സിഎംആര്‍ൽ ഇപ്പോള്‍ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരിക്കുന്നത്.
എസ്എഫ്ഐഒ കുറ്റപത്രത്തിനെതിരെ സിഎംആർഎൽ ഹൈക്കോടതിയിലേക്ക്
