രാവിലെ ഭക്ഷണത്തിന് മുന്‍പ് പല്ലുകള്‍ വൃത്തിയാക്കുന്നതു പോലെയാണ് രാത്രി ഭക്ഷണ ശേഷം പല്ലുകള്‍ വൃത്തിയാക്കേണ്ടത്. രാത്രി കഴിക്കുന്ന ഭക്ഷണം, പുകയില, വെറ്റില പോലുള്ളവയുടെ അവശിഷ്ടം വായയില്‍ വെച്ച് ഉറങ്ങുന്നത് വായിലെ അര്‍ബുദത്തിന് ഏറ്റവും സാധാരണയായ കാരണമാണ്. ഇന്ത്യയില്‍ പുരുഷന്മാരില് ഏറ്റവും സാധാരണയായി കാണപ്പെടുന്ന അര്‍ബുദമാണ് വായയിലെ കാന്‍സര്‍. പുകയില ഉപയോഗമാണ് ഇത്തരം കാന്‍സറുകളുടെ പ്രധാനകാരണമായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. പുകയില ഉപയോഗം ഒഴിവാക്കുന്നതിനൊപ്പം വായയുടെ വൃത്തിയും പ്രധാനമാണ്. ഭക്ഷണ ശേഷം വായ നന്നായി വൃത്തിയാക്കുന്നത് ഇത്തരം അര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വായയിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ – മൂന്നാഴ്ചയ്ക്കുള്ളില്‍ ഭേദമാകാത്ത വായിലെ പുണ്ണ് അല്ലെങ്കില്‍ മുറിവുകള്‍. വായിലോ താടിയെല്ലിലോ കഴുത്തിലോ മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന മുഴ അല്ലെങ്കില്‍ വീക്കം. വിഴുങ്ങുമ്പോഴോ ചവയ്ക്കുമ്പോഴോ ബുദ്ധിമുട്ട് നേരിടുക. നാവിലോ വായുടെ മറ്റ് ഭാഗങ്ങളിലോ മരവിപ്പ് തോന്നുക. തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയതായി തോന്നുക. ആറാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന വിട്ടുമാറാത്ത തൊണ്ടവേദന. പല്ലുകള്‍ ബലക്കുറവു തോന്നുക. മോണയില്‍ രക്തസ്രാവം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ആരോഗ്യവിദഗ്ധനെ സമീപിച്ച് ചികിത്സ ആരംഭിക്കേണ്ടതാണ്.
ഭക്ഷണശേഷവും വായ വൃത്തിയാക്കി അര്‍ബുദം തടയാം
