ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളസർവകലാശാലയോട് വിശദീകരണം തേടും. രാജ്ഭവന് ലഭിച്ച പരാതികൾ ഗവർണർ കേരള വിസിക്ക് അയച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. സേവ് യൂണിവേഴ്സിറ്റി സമിതിയാണ് ചിന്തയുടെ പ്രബന്ധത്തിനെതിരെ ഗവർണർക്ക് പരാതി നൽകിയത്. പ്രബന്ധത്തിൽ പിഴവുകളുണ്ടെന്നും ചില ഭാഗങ്ങൾ മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയതാണെന്നുമാണ് പരാതിയിലെ ആരോപണം. എന്നാൽ വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമർശം നോട്ടപ്പിഴവാണെന്നും ഒരു വരിപോലും എവിടെ നിന്നും കോപ്പിയടിച്ചിട്ടില്ലെന്നുമാണ് ചിന്ത ജെറോമിന്റെ വിശദീകരണം.
ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരളസർവകലാശാലയോട് വിശദീകരണം തേടി ഗവർണർ
