കോൺഗ്രസ് പാർട്ടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി കോൺഗ്രസ് പാർട്ടിയെ വിമർശിച്ചത്. ഇന്ന് കോണ്ഗ്രസായിരുന്നവര് നാളെ കോണ്ഗ്രസായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കുo. ഒരു സംസ്ഥാന ഭരണം കോൺഗ്രസിന് കൊടുത്താൽ, കോൺഗ്രസ് അത് ബിജെപിക്ക് കൊടുക്കും. ഇങ്ങനെ ഒരു നാണം കെട്ട പാർട്ടി ഉണ്ടോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.കോൺഗ്രസിനെ ജയിപ്പിച്ചാൽ കോൺഗ്രസായി നിൽക്കുമോ?. ബിജെപിയായി മാറില്ലേ?.രണ്ട് പ്രധാന നേതാക്കളുടെ മക്കൾ ബിജെപിയിൽ പോയി. ഇനി എത്ര പേര് പോകാൻ ഉണ്ടെന്നും പിണറായി വിജയൻ പരിഹസിച്ചു.ജനാധിപത്യം സംരക്ഷിക്കുന്നതിന് പാർലമെന്റിൽ എൽഡിഎഫ് വേണമെന്നും പിണറായി വിജയൻ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
