ബിഇഎംഎൽ നിർമ്മിക്കുന്ന വയർലെസ് നിയന്ത്രണ സംവിധാനമടക്കമുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ എത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് എക്സ്പ്രസ് സ്ലീപ്പർ പ്രോട്ടോടൈപ്പിൻ്റെ നിർമാണം പൂർത്തിയായിട്ടുണ്ടെന്നും ഉടൻ സർവീസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.160 കി.മീ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ യാത്രാസമയം ഗണ്യമായി കുറയ്ക്കും. സെൻസർ അധിഷ്ഠിത ലൈറ്റിംഗ്, ഓട്ടോമാറ്റിക് എക്സ്റ്റീരിയർ പാസഞ്ചർ വാതിലുകൾ തുടങ്ങി ആധുനിക യാത്രാ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
വയർലെസ് നിയന്ത്രണ സംവിധാനമടക്കമുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ എത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
