ഏറ്റവും കുറവ് ദരിദ്രരുള്ള നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യം അപകടത്തിൽ ആണെങ്കിൽ ജനങ്ങൾ അത് സംരക്ഷിക്കണം. അമിതാധികാരത്തിനാണ് രാജ്യം ഇതുവരെ സാക്ഷ്യം വഹിച്ചത്. ജനങ്ങൾക്കെതിരെയാണ് ബിജെപി ഗവൺമെന്റ് എന്ത് കാര്യങ്ങളും ചെയ്യുന്നത്. 2025 – നവംബർ ഒന്നോടെ ഒരു കുടുംബവും ദരിദ്രാവസ്ഥയിൽ അല്ലാത്ത നാടായി നമ്മുടെ കേരളം മാറും. അതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ കേരളം നമ്പർ വൺ എന്ന ഒറ്റ സ്റ്റോറിയേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കുറവ് ദരിദ്രരുള്ള നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
