സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് നോട്ടീസയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.മാസപ്പടി കേസിൽ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണo. കഴിഞ്ഞദിവസം സിഎംആർഎൽ ഉദ്യോഗസ്ഥരോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ ഹാജരായില്ല. ഇവരിൽനിന്ന് കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മാത്രമേ കേസ് അന്വേഷണം മറ്റുള്ളവരിലേക്ക് കൂടി നീളുകയുള്ളൂ. വീണ വിജയനുo, എക്സാലോജിക്കിനും സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്.
സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് നോട്ടീസയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
