സംസ്ഥാന സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ശബരി കെ റൈസിന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കിലോയ്ക്ക് 40 രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ അരി എടുക്കുന്നതെന്നും ഇത് 29 മുതല്‍ 30 രൂപ വരെ സബ്സിഡി നിരക്കിലാണ് ജനങ്ങൾക്ക് നൽകുന്നത്. അതായത് കിലോക്ക് 10 -11 രൂപ നഷ്ടം സഹിച്ചാണ് സര്‍ക്കാണ് കെ റൈസ് വിപണിയിലെത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 5 കിലോ കെ റൈസിനൊപ്പം ബ്രാന്റ് ചെയ്യാത്ത അഞ്ച് കിലോ കൂടി ഉപഭോക്താക്കൾക്ക് കിട്ടുമെന്നും പൊതു വിതരണ സംവിധാനത്തെ ശക്തിപ്പെടുത്തലാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ശബരി കെ റൈസിന്റെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
