രാഹുൽ ഗാന്ധിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിഎഎ കുറിച്ച് പറഞ്ഞപ്പോൾ, വേണ്ടാത്ത ആക്ഷേപം ഉന്നയിക്കുന്നുവെന്ന് രാഹുൽ പരാതി പറയുന്നു. കോൺഗ്രസ് പാർട്ടി സിഎഎ വിഷയത്തിൽ എന്തുകൊണ്ട് വാ തുറക്കുന്നില്ല. സംഘപരിവാർ മനസുള്ളവർക്ക് മാത്രമാണ് ഇങ്ങനെ കഴിയുകയുളളൂ. രാഹുൽ നിസ്സംഗതയോടെ നിൽക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. സമരങ്ങളിൽ കോൺഗ്രസ് ആദ്യം പങ്കെടുത്തു, പിന്നീട് പിൻമാറി. ഇത് കേന്ദ്ര നേതൃത്വം പറഞ്ഞിട്ടായിരുന്നോ ? എന്താണ് ശബ്ദിക്കാൻ പ്രയാസം എന്നും മുഖ്യമന്ത്രി ചോദിച്ചു.
രാഹുൽ ഗാന്ധിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
