സത്യത്തിന്റെയും ധർമ്മത്തിന്റെയും വിജയത്തിനായി സമർപ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി എന്ന് ആശംസിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്. സൽപ്രവൃത്തികൾ ചെയ്ത് മുന്നോട്ടുപോവുക എന്ന തത്വചിന്തയെ അടിസ്ഥാനപ്പെടുത്തി ഭക്തജനങ്ങൾ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. മനുഷ്യമനസ്സുകളുടെ ഒരുമയ്ക്കായുള്ള ആഘോഷമാവട്ടെ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി. എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ- എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കുറിപ്പ്.
ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
