നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് ഹൈക്കോടയിൽ നിന്നും സ്റ്റേ. കേസിലെ തുടർ നടപടികൾ രണ്ടാഴ്ചത്തേക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു .പെരുമ്പാവൂർ സ്വദേശി നൽകിയ വഞ്ചന കേസിനെതിരായ സണ്ണി ലിയോണിന്റെ ഹർജി പരിഗണിച്ചാണ് കോടതിയുത്തരവ്. സർക്കാരിനോടും ക്രൈംബ്രാഞ്ചിനോടും കോടതി വിശദീകരണവും തേടി.പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതിയിലായിരുന്നു കേസെടുത്തത് . എന്നാൽ ഈ വഞ്ചനാ കേസ് നിലനിൽക്കില്ലെന്ന് കാട്ടി സണ്ണി ലിയോൺ ഭർത്താവ് ഡാനിയൽ വെബർ, മാനേജർ സുനിൽ അടക്കം മൂന്ന് പേർ ഹൈക്കോടതിയെ സമീപിച്ചു. കരാർ പ്രകാരം വാഗ്ദാനം ചെയ്ത തുക കൃത്യസമയത്ത് നൽകാതെ പരാതിക്കാരനാണ് തങ്ങളെ വഞ്ചിച്ചത്. ഇതിനാലാണ് കൊച്ചിയിലെ പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. . സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ താൻ അടക്കമുള്ള അംഗങ്ങൾ കൊച്ചിയിലെത്തിയിരുന്നതായും ഹർജിക്കാരി ഹൈക്കോടതിയെ അറിയിച്ചു.
സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് സ്റ്റേ
