സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മൂന്ന് തവണയാണ് സ്വര്‍ണവില പരിഷ്കരിച്ചത്. രാവിലെ 280 രൂപ ഉയര്‍ന്നെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് തവണയായി 600 രൂപ ഇടിഞ്ഞു. ഇന്ന് രാവിലെ സ്വര്‍ണവില 160 രൂപ ഉയര്‍ന്നിരിക്കുകയാണ്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു. വിപണിയില്‍ നിലവിലെ വില 4800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില രാവിലെ 15 രൂപ വര്‍ദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 3985 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.
സ്വര്‍ണവില ഉയര്‍ന്നു
