മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 2022 സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 409.48 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷത്തെ 369.88 കോടി രൂപയെ അപേക്ഷിച്ച് 10.70 ശതമാനവും ആദ്യ പാദത്തെ അപേക്ഷിച്ച് 45.25 ശതമാനവും വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി 7.89 ശതമാനം വര്‍ധിച്ച് 30,664.96 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 28,421.63 കോടി രൂപയായിരുന്നു. സബ്സിഡിയറികളെ ഒഴിവാക്കിയുള്ള അറ്റാദായം 348.71 കോടി രൂപയാണ്. സംയോജിത പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1,531.92 കോടി രൂപയില്‍ നിന്ന് 1,696.26 കോടി രൂപയായും വര്‍ദ്ധിച്ചു.
മണപ്പുറം ഫിനാന്‍സിന്റെ അറ്റാദായത്തില്‍ വര്‍ധന
