ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ ‘സിഗ്നേച്ചര്‍’ എന്ന ചിത്രത്തിനുവേണ്ടി പാടിയ ‘അട്ടപ്പാടി സോംഗ്’ പുറത്തെത്തി. ദിലീപ് ആണ് ഗാനത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്. ഊര് മൂപ്പന് തങ്കരാജ് മാഷ് ആണ് ഈ ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ളത്. കാര്‍ത്തിക് രാമകൃഷ്ണന്, ടിനി ടോം, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന സിഗ്നേച്ചര്‍ നവംബര്‍ 18 ന് തിയറ്ററുകളിലേക്ക് എത്തും. പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേര്‍ത്ത് കഥ പറയുന്ന ഈ ചിത്രത്തില്‍ ബാലചന്ദ്രന് ചുള്ളിക്കാട്, ചെമ്പില്‍ അശോകന്, ഷാജു ശ്രീധര്‍, നിഖില്‍, സുനില്‍, അഖില എന്നിവര്‍ക്കൊപ്പം മുപ്പതോളം ഗോത്രവര്‍ഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്. സിഗ്നേച്ചറിന്റെ കഥ, തിരക്കഥ, സംഭാഷണം ഫാദര്‍ ബാബു തട്ടില്‍ സി എം ഐ ആണ് എഴുതിയിരിക്കുന്നത്.
നഞ്ചിയമ്മയുടെ ‘അട്ടപ്പാടി സോംഗ്’ എത്തി
