2025ലെ ബോർഡ് പരീക്ഷ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ബോർഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വരുന്ന അറിയിപ്പുകൾ മാത്രമേ വിശ്വസിക്കാവൂവെന്നും സിബിഎസ്ഇ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നിർദേശം നൽകി. 2024-25 അധ്യയന വർഷത്തിൽ 10, 12 ക്ലാസ്സുകളിൽ ഓപ്പണ്‍ ബുക്ക് പരീക്ഷയെന്ന പ്രചാരണവും , സിലബസിൽ 15 ശതമാനം കുറവ് വരുത്തി ഓപ്പണ്‍ ബുക്ക് പരീക്ഷയാണ് സിബിഎസ്ഇ നടത്തുകയെന്ന വ്യാജ പ്രചാരണവും ശ്രദ്ധയിൽപ്പെട്ടതോടെയാണ് അറിയിപ്പ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നറിയിപ്പ് നൽകുന്ന വിജ്ഞാപനം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പുറത്തിറക്കി. പരീക്ഷാ പാറ്റേണിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് സിബിഎസ്ഇ അറിയിച്ചു.
2024-25 അധ്യയന വർഷത്തിൽ 10, 12 ക്ലാസ്സുകളിൽ ഓപ്പണ്‍ ബുക്ക് പരീക്ഷയെന്ന പ്രചാരണം തള്ളി സിബിഎസ്ഇ
