തമിഴ് ഭാഷയോടുള്ള ആദരം വ്യക്തമാക്കുന്ന തമിഴ് തായ് വാഴ്ത്തും ഗാനം ചൊല്ലിയാണ് തമിഴ്നാട്ടിൽ എല്ലാ ചടങ്ങുകളും തുടങ്ങുന്നത്. വർഷങ്ങളായി നിയമസഭയിലും പിന്തുടരുന്ന കീഴ് വഴക്കമാണിത്. തന്റെ പ്രസംഗത്തിന് മുൻപ് സംസ്ഥാന ഗാനത്തിന് പകരം ദേശീയ ഗാനം ആലപിക്കണമെന്നാണ് ഗവർണർ ആർ എൻ രവി ആവശ്യപ്പെട്ടത്. എന്നാൽ ആർ എൻ രവിയുടെ ആവശ്യം തള്ളിയ സർക്കാർ ദേശീയ ഗാനത്തെ അവഹേളിച്ചെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ തമിഴ് ഭാഷയെ അപമാനിച്ച ഗവർണറും ബിജെപിയും സംസ്ഥാനത്തെ അവഹേളിച്ചെന്നാണ് ഡിഎംകെയുടെ മറുപടി.
ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്ന ആരോപണവുമായി ബിജെപി
