പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ കേസ് എടുത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. വന്യജീവി ആക്രമണ പ്രതിഷേധത്തിൽ, പുൽപള്ളിയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. യുവതി യുവാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പലരും വിദേശത്തു പോകാൻ നിൽക്കുന്നവരാണ്. കേസ് അവരുടെ ഭാവി ഇല്ലാതാക്കും. മാനന്തവാടി ബിഷപ്പ് ഹൗസില്‍ ഗവര്‍ണര്‍ക്കൊപ്പം നടന്ന പരിപാടിക്കിടെയാണ് ബിഷപ്പ് കേസെടുത്തതിനെ വിമര്‍ശിച്ചത്. ഇവിടെ നടക്കുന്ന സംഭവങ്ങളിൽ സർക്കാർ ഇടപെടലുകൾ വളരെ വൈകിയാണ് ഉണ്ടാകുന്നത്. ഉദ്യോഗസ്ഥർ ആവശ്യ സമയത്ത് വേണ്ട നടപടി സ്വീകരിക്കുന്നില്ല. ഇതുകൊണ്ടെല്ലാമാണ് പ്രതിഷേധം ആളിക്കത്തിയത്. ഈ വിഷയത്തിൽ ഗവർണറോടും ബിഷപ്പ് പരാതി അറിയിച്ചു.
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം
