‘ഭരതനാട്യം 2: മോഹിനിയാട്ടം’ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഇലക്ട്രോണിക്ക് കിളി സംഗീത സംവിധാനം നിര്‍വഹിച്ച് ആലപിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മുത്തു. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റര്ടൈന്മെന്റ്സിന്റെയും ബാനറില്‍ ഒരുങ്ങുന്ന മോഹിനിയാട്ടം ഏപ്രില്‍ 10ന് തീയറ്ററുകളില്‍ എത്തും. കൃഷ്ണദാസ് മുരളിയാണ് മോഹിനിയാട്ടം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
‘ഭരതനാട്യം 2: മോഹിനിയാട്ടം’ ലിറിക്കല്‍ വീഡിയോ
