ജിമെയില്‍ ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍. ഉപയോക്താക്കള്‍ക്ക് ജിമെയില്‍ വിലാസം മാറ്റാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ജിമെയിലിന്റെ 22 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഫീച്ചര്‍ എത്തുന്നത്. പുതിയ ഫീച്ചര്‍ ലഭ്യമായവര്‍ക്ക് ജിമെയില്‍ സെറ്റിങ്സില്‍ പോയി തങ്ങള്‍ക്ക് ഇഷ്ടമുള്ളതും ലഭ്യമായതുമായ പുതിയ വിലാസം തെരഞ്ഞെടുക്കാം. പഴയ വിലാസത്തിന് പകരം പുതിയ പേര് നല്‍കിയാലും അക്കൗണ്ടിലെ നിലവിലുള്ള ഇമെയിലുകളോ കോണ്‍ടാക്റ്റുകളോ നഷ്ടപ്പെടില്ല. നിങ്ങള്‍ പുതിയ വിലാസത്തിലേക്ക് മാറിയാലും പഴയ ജിമെയില്‍ ഐഡി നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കും. അതിനാല്‍ പഴയ വിലാസത്തിലേക്ക് ആരെങ്കിലും ഇമെയില്‍ അയച്ചാലും അത് നിങ്ങളുടെ പുതിയ ഇന്‍ബോക്സില്‍ തന്നെ ലഭിക്കും. നിങ്ങളുടെ പഴയ ഐഡി മറ്റാര്‍ക്കും കൈക്കലാക്കാന്‍ സാധിക്കില്ല എന്നതും ഉപയോക്താക്കള്‍ക്ക് ആശ്വാസകരമാണ്.
