സ്കോഡ ഓട്ടോ ഫോക്സ്വാഗണ് ഇന്ത്യ ഗ്രൂപ്പിലെ ആറാമത്തെ പങ്കാളിയായി ബെന്റ്ലി. 2025 ജൂലൈ ഒന്നു മുതല്‍ എസ്എവിഡബ്ല്യുഐപിഎല്‍ ഗ്രൂപ്പില്‍ ബെന്റ്ലി ഔദ്യോഗികമായി ഭാഗമായതായി അധികൃതര്‍ അറിയിച്ചു. ഇനി മുതല്‍ ബെന്റ്ലി വാഹനങ്ങളുടെ ഇന്ത്യയിലെ ഇറക്കുമതിയും വിതരണവും സര്‍വീസുമെല്ലാം എസ്എവിഡബ്ല്യുഐപിഎല്‍ ഗ്രൂപ്പ് വഴിയായിരിക്കും. ബെന്റ്ലി ഇന്ത്യയുടെ മാര്‍ക്കറ്റിങ്, സെയില്‍സ് ആന്റ് ആഫ്റ്റര്‍ സെയില്‍സ് പ്രവര്‍ത്തികളുടെ ചുമതല എസ്എവിഡബ്ല്യുഐപിഎല്‍ ഗ്രൂപ്പിനാണുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ബെന്റ്ലി ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായി അഭയ് തോമസിനെ കമ്പനി നിയമിച്ചു. മുംബൈ, ബെംഗളൂരു, ന്യൂഡല്‍ഹി എന്നീ പ്രധാന നഗരങ്ങളില്‍ ഡീലര്‍മാര്‍ വഴി പുതിയ ഷോറൂമുകളും ബെന്റ്ലി ഇന്ത്യക്കുണ്ടാവും. ഇന്ത്യയിലെ സമ്പന്ന വിഭാഗത്തിലുള്ളവരുടെ പ്രിയപ്പെട്ട ആഡംബര ബ്രാന്‍ഡാണ് ബെന്റ്ലി. കഴിഞ്ഞരണ്ട് ദശാബ്ദക്കാലമായി ബെന്റ്ലി ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയിലെ സജീവ സാന്നിധ്യമാണ്. എസ്എവിഡബ്ല്യുഐപിഎല്‍ ഗ്രൂപ്പിന്റെ ഭാഗമാവുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനാവുമെന്നാണ് ബെന്റ്ലിയുടെ പ്രതീക്ഷ.
ബെന്റ്ലിക്ക് ഇന്ത്യയില്‍ പുതിയ ഷോറൂമുകളും
