‘ആത്മാവിലെ പുരുഷഗന്ധം’ ഉള്‍പ്പെടെയുള്ള ജിസ്സാജോയിയുടെ കഥകളെല്ലാം ഗ്രാമജീവിതത്തിന്റെ ഗന്ധമുളളതാണ്. ജിസ്സജോയ് കഥപറയുമ്പോള്‍ ഗ്രാമത്തനിമയുടെ നേര്‍ചിത്രങ്ങളാണതില്‍ നിറയുന്നത്. കാഴ്ച്ചകളും ബിംബങ്ങളും മൊഴികളും ഇഴചേര്‍ന്ന ഗ്രാമത്തനിമ. ഉള്ളില്‍ അലോസരപ്പെടുത്തുന്ന കഥകള്‍ പൊടിപ്പും തൊങ്ങലുമില്ലാതെ വായനക്കാരനോട് പങ്കുവെക്കുകയാണ് ജിസ്സ ഈ കഥകളിലൂടെ. മനുഷ്യാവസ്ഥയുടെ അന്വേഷണമാണ് ജിസ്സയുടെ ഓരോ കഥയും . അവ എഴുത്തുകാരിയുടെ ഉള്ളിലുണ്ടാക്കിയ വിങ്ങല്‍ വായനക്കാരിലും നൊമ്പരമുളവാക്കുന്ന വായനുഭവങ്ങളാകുന്നു. ‘ആത്മാവിലെ പുരുഷഗന്ധം’. ജിസ്സാജോയ്. ഗ്രീന്‍ ബുക്സ്. വില 133 രൂപ.
ആത്മാവിലെ പുരുഷഗന്ധം
