നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്ഡ് അനധികൃതമായി പരിശോധിക്കപ്പെട്ടുവെന്ന ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണത്തിന്റെ റിപ്പോര്ട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്ദേശപ്രകാരം തനിക്ക് ലഭിച്ചുവെന്നും, അത് അങ്ങേയറ്റം ഞെട്ടിക്കുന്നതായിരുന്നുവെന്നും അതിജീവിത. ഇത് അനീതിയും താനെന്ന വ്യക്തിക്ക് രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള സ്വകാര്യത എന്ന മൗലികാവകാശമാണ് നിഷേധിക്കപ്പെട്ടതെന്നും എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ, നീതിക്കായുള്ള എന്റെ പോരാട്ടം ഇനിയും തുടരുമെന്നും സോഷ്യല് മീഡിയയില് എഴുതിയ കുറിപ്പിലൂടെ അതിജീവിത പ്രതികരിച്ചു.
ജുഡീഷ്യല് അന്വേഷണത്തിന്റെ റിപ്പോര്ട്ട് അങ്ങേയറ്റം ഞെട്ടിക്കുന്നതായിരുന്നുവെന്ന് അതിജീവിത
