സിഇഎസ് 2022 ല്‍ ജനുവരിയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച അസൂസ് സെന്‍ബുക്ക് 17 ഫോള്‍ഡ് ഒഎല്‍ഇഡി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് വലിയ ടാബ്ലെറ്റോ കോംപാക്റ്റ് മോണിറ്ററോ ആയി ഉപയോഗിക്കാവുന്ന 17.3 ഇഞ്ച് മടക്കാവുന്ന ഒഎല്‍ഇഡി ഡിസ്പ്ലേയോടെയാണ് പുതിയ ലാപ്ടോപ്പ് വരുന്നത്. സുഗമമായ ഫോള്‍ഡിങ് ഫീഡ്ബാക്ക് നല്‍കാനായി സ്ക്രീനിന് രണ്ട് ഹിംഗുകളുണ്ട്. വൈ-ഫൈ 6ഇ, ഡോള്‍ബി സ്പീക്കറുകള്‍, രണ്ട് തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ടുകള്‍, 12 ആം തലമുറ ഇന്റല്‍ കോര്‍ ശ7 പ്രോസസര്‍ തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളും ഈ ലാപ്ടോപ്പിലുണ്ട്. ലോകത്തിലെ ആദ്യത്തെ 17 ഇഞ്ച് മടക്കാവുന്ന ലാപ്ടോപ്പാണിതെന്ന് അസൂസ് അവകാശപ്പെടുന്നു. ഒഎല്‍ഇഡി ഡിസ്പ്ലേയുള്ള സെന്‍ബുക്ക് 17 ഫോള്‍ഡ് ഇന്ത്യയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും 3,29,990 രൂപയ്ക്ക് ലഭ്യമാണ്. ഇപ്പോള്‍ 2,84,290 രൂപയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം. കണ്ണിന് പ്രശ്നം സൃഷ്ടിക്കുന്ന നീല വെളിച്ചം കുറയ്ക്കുന്നതിന് ടിയുവി റെയിന്‍ലാന്‍ഡ്-സര്‍ട്ടിഫൈഡ് ആണ് 17.3 ഇഞ്ച് ഡിസ്പ്ലേ. ഇതിന് ഡോള്‍ബി വിഷന്‍ പിന്തുണയും 100 ശതമാനം ഡിസിഐ-പി3 ഗാമറ്റും ഉണ്ട്.
അസൂസ് സെന്‍ബുക്ക് 17 ഫോള്‍ഡ് ഒഎല്‍ഇഡി ഇന്ത്യയിലെത്തി
