സഞ്ചാരികൾ സംസ്ഥാനത്ത് എത്തുമ്പോൾ തടയാറില്ലെന്നും യാത്രക്ക് അനുമതി തേടിയാൽ നൽകുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ തടയാൻ ബി ജെ പി സർക്കാരുകൾ ശ്രമിക്കുന്നു എന്ന ആരോപണത്തെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസ് അനുമതി തേടിയിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചതെന്നും, കോൺഗ്രസ് ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനം യാത്രക്ക് നൽകാനാകില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു.
സഞ്ചാരികൾ സംസ്ഥാനത്ത് എത്തുമ്പോൾ തടയാറില്ലെന്ന് അസം മുഖ്യമന്ത്രി
