കോൺഗ്രസിന്റെ കോഴിക്കോട് നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാൻ ആര്യാടൻ ഷൗക്കത്തിന് വിലക്ക്. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് പരിപാടിയിൽ പങ്കെടുക്കരുത് എന്ന് നിർദേശം നൽകിയത് എന്നാണ് വിവരം. നാളെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെതിരായ വിലക്ക് നീണ്ടു പോകുന്നതിൽ എ വിഭാഗത്തിന് അതൃപ്തിയുണ്ട്.നാളത്തെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് കെ.പി.സി.സി നേതൃത്വം ഷൗക്കത്തിനെ വാക്കാൽ അറിയിക്കുകയായിരുന്നു.
പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാൻ ആര്യാടൻ ഷൗക്കത്തിന് വിലക്ക്
