സംസ്ഥാനത്ത് മഴ കനക്കുന്നു. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ടയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കുന്നംതാനത്ത് മൂന്ന് മണിക്കൂറിനിടെ 117.4 മി.മീ മഴയാണ് പെയ്തത്. അതേസമയം, തിരുവനന്തപുരത്തും മഴ കനക്കുകയാണ്. ജില്ലയിൽ ജില്ലാ കളക്ടർ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് മഴ കനക്കുന്നു
