ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ സുപ്രീംകോടതി രജസ്ട്രി അംഗീകരിച്ചില്ല. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില് പങ്കെടുക്കാന് കെജ്രിവാളിന് സുപ്രീംകോടതി ജൂണ് 1 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യം നീട്ടി ലഭിച്ചില്ലെങ്കിൽ കെജ്രിവാളിന് ജൂണ് 2 ന് തീഹാര് ജയിലിലേക്ക് മടങ്ങേണ്ടി വരും. ആരോഗ്യപ്രശ്നങ്ങള് മുന്നിര്ത്തിയാണ് ഇടക്കാല ജാമ്യം നീട്ടി നല്കമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ ഹര്ജി സമർപ്പിച്ചത്.
അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ സുപ്രീംകോടതി രജസ്ട്രി അംഗീകരിച്ചില്ല
