ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കരസേന മേധാവി മനോജ് പാണ്ഡെ ജമ്മുകശ്മീരിലേക്ക്. നാളെ പൂഞ്ചും രജൗരിയും സന്ദർശിക്കും. മേഖലയിൽ ഏറ്റുമുട്ടല്‍ അടക്കം നടക്കുന്ന സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ സന്ദർശനം. കഴിഞ്ഞ ദിവസം പൂഞ്ചില്‍ സൈനീകർ നേരെ ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെ ബാരമുള്ളയിലും ആക്രമണം ഉണ്ടായിരുന്നു. പൂഞ്ചില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരർക്കായുളള തെരച്ചില്‍ തുടരുകയാണ്.
ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കരസേന മേധാവി മനോജ് പാണ്ഡെ ജമ്മുകശ്മീരിലേക്ക്
