ഈദ് ഗാഹിൽ നടത്തിയ പ്രസംഗത്തിൽ കേരള സ്റ്റോറി സിനിമക്ക് എതിരെ മത പണ്ഡിതർ മോശമായി പ്രസംഗിച്ചുവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. പാളയം ഇമാം ഈ സിനിമ കണ്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മത ചടങ്ങുകളിൽ ഇത്തരം പ്രസംഗങ്ങൾ നടത്തുന്നത് തെറ്റായ നടപടിയാണെന്നും, ഈ സിനിമ മുസ്ലിം വിരുദ്ധമല്ല, മുഖ്യമന്ത്രി സിനിമയെ വർഗീയ വത്കരിച്ചു മുസ്ലിം വികാരംഉണർത്താൻ പറ്റുമോ എന്ന് നോക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈദ് നമസ്കാരത്തിന്റെ ഭാഗമായുളള സന്ദേശത്തിനിടെയാണ് പാളയം ഇമാം ഷുഹൈബ് മൗലവിയും കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡൻറ് ഹുസൈന് മടവൂരും കേരളസ്റ്റോറി സിനിമയെയും ലൗ ജിഹാദ് ആരോപണങ്ങളെയും എതിര്‍ത്ത് പ്രസംഗിച്ചത്.
പാളയം ഇമാം കേരളാ സ്റ്റോറി സിനിമ കണ്ടിട്ടുണ്ടോയെന്ന് എപി അബ്ദുല്ലക്കുട്ടി
