ആന്റണി പെപ്പെയുടെ ജന്മദിനത്തില് പുതിയ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് അണിയറപ്രവര്‍ത്തകര്‍. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ‘ദാവീദ്’ എന്ന ചിത്രത്തിലെ ആന്റണി പെപ്പെയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തു വിട്ടത്. ആഷിക്ക് അബു എന്ന ബോക്സര്‍ ആയാണ് താരം പുതിയ ചിത്രത്തിലെത്തുന്നത്. ബോക്സിങ് ഗ്ലൗ ധരിച്ച് റിങ്ങില്‍ നില്ക്കുന്ന ആന്റണി പെപ്പെയാണ് പോസ്റ്ററിലുള്ളത്. ദാവീദ് എന്ന സിനിമയ്ക്കായി താരം ശരീരഭാരം കുറച്ചിരുന്നു. ബോക്സര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രത്യേക പരിശീലനവും നേടിയിരുന്നു. മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനു ശേഷം ജോണ്‍ ആന്‍ഡ് മേരി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അച്ചു ബേബി ജോണ്‍ നിര്‍മിക്കുന്ന ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ.
‘ദാവീദ്’ ചിത്രത്തില്‍ ആന്റണി പെപ്പെയുടെ പോസ്റ്റര്‍
