കെജിഎഫ് സംവിധായകന് പ്രശാന്ത് നീല്‍ ബാഹുബലി താരം പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘സലാര്‍’. ഇന്ന് തിയറ്ററുകളിലേക്ക് എത്തിയ പ്രഭാസിനൊപ്പം പ്രാധാന്യമുള്ള ഒരു കഥാപാത്രമായി പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നു എന്നത് മലയാളികളായ സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന കാര്യമാണ്. ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്തിറക്കി. തെലുങ്കിന് പുറമെ കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ഗാനം എത്തിയിട്ടുണ്ട്. പ്രതികാരമോ എന്നാരംഭിക്കുന്ന മലയാളം ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് രവി ബസ്രൂര് ആണ്. സംഗീതം രാജീവ് ഗോവിന്ദന്. കുട്ടികളുടെ മൂന്ന് സംഘങ്ങളാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രുതി ഹാസന്, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വന്‍ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. രവി ബസ്രൂര് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.
‘സലാര്‍’ ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്തിറക്കി
