ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷ് ബോളിവുഡ് സംവിധായകന് രാംഗോപാല്‍ വര്‍മ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ നായികയാകുന്നു. ‘സാരി’ എന്നാണ് ചിത്രത്തിന്റെ പേര്. അഘോഷ് വൈഷ്ണവം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര സാരി ദിനത്തോടനുബന്ധിച്ചാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ‘റ്റൂ മച്ച് ലവ് കാന്‍ ബി റൂ ഡേഞ്ചറസ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അഞ്ച് ഭാഷകളിലാവും ചിത്രം റിലീസ് ചെയ്യുക. അതേസമയം സിനിമയ്ക്കു വേണ്ടി ശ്രീലക്ഷ്മി പേര് മാറ്റിയതായി രാംഗോപാല്‍ വര്‍മ വെളിപ്പെടുത്തി. ഇനിമുതല്‍ ആരാധ്യ ദേവി എന്നാകും ശ്രീലക്ഷ്മി അറിയപ്പെടുക. ഇന്‍സ്റ്റഗ്രാമിലും ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ കണ്ട പെണ്‍കുട്ടി ആരാണെന്ന് അന്വേഷിച്ചു കൊണ്ടുള്ള സംവിധായകന് രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റ് വൈറലായിരുന്നു. സാരിയുമായി ബന്ധപ്പെട്ടൊരു സിനിമ ചെയ്യുന്നതിനു വേണ്ടിയാണ് രാംഗോപാല്‍ വര്‍മ ശ്രീലക്ഷ്മിയെ തേടിയെത്തിയത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നല്കുന്ന സൂചന.
രാംഗോപാല്‍ വര്‍മയുടെ ‘സാരി’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
