മഞ്ചേരി പട്ടയമേളയ്ക്കിടയിൽ ഈശ്വര പ്രാർഥന പൊതുചടങ്ങുകളിൽ ഒഴിവാക്കണമെന്ന അഭിപ്രായവുമായി പിവി അൻവർ എംഎൽഎ.സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അദ്ദേഹം ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തു. ദൈവ വിശ്വാസം ഓരോരുത്തരുടെയും മനസ്സിലാണ്. വിശ്വസികളല്ലാത്തവരും വേദിയിലുണ്ട്. പ്രാർഥനാ സമയം കാലിന് സുഖമില്ലാത്ത ഒരാൾ മറ്റൊരാളുടെ സഹായത്തോടെയാണ് എഴുന്നേറ്റു നിന്നത്.ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നും എംഎൽഎ പറഞ്ഞു.
ദൈവ വിശ്വാസം ഓരോരുത്തരുടെയും മനസ്സിലാണെന്ന് പി വി അൻവർ എം എൽ എ
