കേരളത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവം പതിവായെന്ന് ആലുവ എംഎൽഎ അൻവർ സാദത്ത് കുറ്റപ്പെടുത്തി. അദ്ദേഹം അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയെങ്കിലും നിഷേധിച്ചു. ആലുവയിൽ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് സഭയിൽ അവതരണാനുമതി തേടിയത്.മുഖ്യമന്ത്രി വളരെ ലാഘവത്തോടെയാണ് വിഷയത്തെ കാണുന്നത്. പിണറായി തന്നെയാണോ ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്ന് ചോദിച്ച അൻവർ സാദത്ത്, വകുപ്പ് ഗൂഢസംഘത്തിന്റെ പിടിയിലാണെന്നും വിമർശിച്ചു.
പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സഭയിൽ അവതരണാനുമതി നിഷേധിച്ചു
