സിനിമാ സമരത്തില്‍ തര്‍ക്കം മുറുകുമ്പോള്‍ താരസംഘനയും നിര്‍മാതാക്കളുടെ സംഘനയും ഒടുവില്‍ തുറന്ന പോരിലേക്ക് എത്തി. നാഥനില്ലാ കളരിയല്ലെന്നും അമ്മയ്ക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്നും വ്യക്തമാക്കിയാണ് അമ്മ പ്രതിനിധി ജയന് ചേര്‍ത്തല പ്രൊഡ്യുസേഴ്സ് അസോസിയേഷനെതിരെ തുറന്നടിച്ചത്. നടീനടന്മാര് പണിക്കാരെപ്പോലെ ഒതുങ്ങി നില്‍ക്കണം എന്നാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷന് നിലപാട് എന്നാൽ എന്തും ചെയ്യാമെന്ന ധാരണ നിര്‍മാതാക്കള്‍ക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപറ്റിയ ശേഷം താരസംഘടനയെയും താരങ്ങളെയും പ്രൊഡ്യുസേഴ്സ് അസോസിയേഷന് അധിക്ഷേപിക്കുകയാണെന്നും, താരങ്ങളുടെ കച്ചവടമൂല്യം നിര്‍മാതാക്കള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന പണം നല്‍കേണ്ടിവരുമെന്നും ജയന് ചേര്‍ത്തല വ്യക്തമാക്കി.
സിനിമാ തര്‍ക്കത്തില്‍ നിര്‍മാതാക്കള്‍ക്കെതിരെ താരസംഘടന അമ്മ
