ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിന് പിന്നാലെ കായിക മന്ത്രി വി അബ്ദുറഹിമാൻ വട്ടപ്പൂജ്യമാണെന്ന് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽകുമാർ. ദേശീയ ഗെയിംസ് ചരിത്രത്തിലാദ്യമായി കേരളം ആദ്യ 10 സ്ഥാനങ്ങളിൽ ഉൾപ്പെടാതെ പോയതിന് പിന്നാലെയാണ് രൂക്ഷവിമർശനം. സംസ്ഥാന ചരിത്രത്തിലാദ്യമായി കായികവകുപ്പിന് മാത്രമായി ഒരു മന്ത്രി ഉണ്ടായിട്ടും കഴിഞ്ഞ നാലു വർഷത്തിൽ ഒരു സംഭാവനയും നൽകിയിട്ടില്ലെന്നും സുനിൽകുമാർ പറഞ്ഞു.
കായിക മന്ത്രിക്കെതിരെ വിമര്‍ശനവുമായി കേരള ഒളിംപിക് അസോസിയേഷൻ
