സിനിമ കാണുന്നതിനും മറ്റുമുള്ള ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. വര്‍ഷം 599 രൂപ അടയ്ക്കുന്നവര്‍ക്ക് മൊബൈലില്‍ ആമസോണ്‍ പ്രൈം വീഡിയോ കാണുന്നതിനുള്ള പ്ലാനാണ് അവതരിപ്പിച്ചത്. ഒരു ഉപയോക്താവിന് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന സിംഗിള്‍ യൂസര്‍ പ്ലാനില്‍ പുതിയ സിനിമകള്‍, ആമസോണ്‍ ഒറിജിനലുകല്‍, ലൈവ് ക്രിക്കറ്റ് തുടങ്ങിയവ കാണാന്‍ സാധിക്കും. കഴിഞ്ഞവര്‍ഷമാണ് ടെലികോം പങ്കാളിയായ എയര്‍ടെലുമായി സഹകരിച്ച് മൊബൈല്‍ പ്ലാന്‍ ആമസോണ്‍ പ്രൈം വീഡിയോ അവതരിപ്പിച്ചത്. മൊബൈല്‍ പ്ലാന്‍ അവതരിപ്പിച്ചതിന് ശേഷം ഇന്ത്യയില്‍ വലിയ തോതിലുള്ള വളര്‍ച്ച ഉണ്ടായതായി കമ്പനി അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡ് ഫോണില്‍ പ്രൈംവീഡിയോ ആപ്പ് വഴിയോ പ്രൈം വീഡിയോ ഡോട്ട് കോം വഴിയോ വാര്‍ഷിക പ്ലാനില്‍ അംഗമാകാന്‍ കഴിയും.
599 രൂപയുടെ ആമസോണ്‍ പ്രൈം വീഡിയോ പ്ലാന്‍ എത്തി
