ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പോയില്‍ ഏറെ വ്യത്യസ്തത നിറഞ്ഞ പോസ്റ്ററുകളാണ് മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന്റെതായി ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഓരോ പോസ്റ്ററും വിസ്മയിപ്പിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായ പോസ്റ്ററുകള്‍ക്ക് പിന്നാലെ നടന് അര്ജുന് അശോകന്റെയും സിദ്ധാര്‍ഥ് ഭരതന്റെയും പോസ്റ്ററുകള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ സ്ത്രീ കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. നടിയും മോഡലുമായ അമാല്‍ഡ ലിസ് ആണ് പോസ്റ്ററില്‍ ഉള്ളത്. അര്‍ദ്ധനഗ്നയായി നില്ക്കുന്ന അമാല്‍ഡയെ പോസ്റ്ററില്‍ കാണാം. അരയില്‍ തിളങ്ങുന്ന അരഞ്ഞാണവും കാലില്‍ തളയും ഇട്ട് കയ്യില്‍ വളയണിഞ്ഞും നില്ക്കുന്ന പോസ്റ്റര്‍ മുഖം വ്യക്തമാക്കാത്ത തരത്തിലുള്ളതാണ്. ‘കമ്മട്ടിപ്പാടം’ സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് അമാല്‍ഡ ലിസ്. ‘ട്രാന്‍സ്’, ‘സി യു സൂണ്‍’, ‘സുലൈഖ മന്‍സില്‍’ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. അമാല്‍ഡയുടെ കരിയര്‍ ബ്രേക്ക് നല്കുന്ന ചിത്രമാകും ഭ്രമയുഗം എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകള്‍. രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരിയിലാകും ചിത്രത്തിന്റെ റിലീസ്.
അര്‍ദ്ധനഗ്നയായി അമാല്‍ഡയുടെ ‘ഭ്രമയുഗം’ പോസ്റ്റര്‍
