അദാനിയുടെ ഓഹരികളെല്ലാം ഇന്നും നഷ്ടം നേരിടുകയാണ്.ഹിൻഡൻബെർഗ് റിസർച്ച് റിപ്പോർട്ട് പുറത്ത് വന്ന് ഒരു മാസം ആകുമ്പോഴും ഓഹരി വിപണിയിൽ അദാനിക്ക് രക്ഷയില്ല. ഇതുവരെ വിപണിയിൽ നിന്നുണ്ടായ നഷ്ടം 11 ലക്ഷം കോടി കടന്നു.ജനുവരി 25നാണ് ഹിൻഡൻബർഗ് റിസർച്ച് വൻ വെളിപ്പെടുത്തലുകളുമായി അദാനിക്കെതിരായ റിപ്പോർട്ട് പുറത്ത് വിടുന്നത്. അതിന് തലേന്ന് അദാനിയുടെ ആകെ ഓഹരി മൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നു. റിപ്പോർട്ടിന് പിന്നാലെ ഓഹരി മൂല്യം കുറഞ്ഞു. ഒടുവിൽ അത് 8.2 ലക്ഷം കോടി രൂപയിൽ എത്തി നിൽക്കുന്നു. അതായത് 11 ലക്ഷം കോടി രൂപയുടെ നഷ്ട്ടം .