സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭത്തിനെതിരേയുള്ള പൊലീസ് നടപടിയിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. നിങ്ങൾ വിദ്യാർഥികളെ കേൾക്കുന്നില്ലെങ്കിൽ അവർ തെരുവുകളിലേക്ക് വരും. വിദ്യാർഥികളെ പൊലീസ് ക്രൂരമായി ആക്രമിച്ചു. ഇതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. വിദ്യാർഥിനികളുടെ വസ്ത്രങ്ങൾ കീറി. വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചു. ഇങ്ങനെയാണോ നമ്മുടെ വിദ്യാർഥികളോട് പെരുമാറേണ്ടതെന്നും, നമ്മുടെ പെൺമക്കളുടെ വസ്ത്രങ്ങളും നിങ്ങൾ കീറുമോ, ഇതാണോ അവരോട് പെരുമാറേണ്ട രീതി യെന്നും അഖിലേഷ് യാദവ് ചോദിച്ചു.
സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭത്തിനെതിരേയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അഖിലേഷ് യാദവ്
